ബംഗളൂരു: ബംഗളൂരു കേരള സമാജം കെ.ആർ പുരം സോണിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിച്ചു. കഗദാസപുര ശ്രീ ലക്ഷ്മി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന ചടങ്ങിൽ സ്വപ്ന തോംസൺ, ഡോ സാംബശിവ, സി.പി രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. രാമമൂർത്തി നഗർ സ്വദേശി തോംസണും കുടുംബവുമാണ് പുതിയ ഡയാലിസിസ് യൂനിറ്റ് സ്പോൺസർ ചെയ്തത്. കാഗദാസപുര ശ്രീ ലക്ഷ്മി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കേരള സമാജം കെ.ആർ പുരം സോൺ ചെയർമാൻ എം. ഹനീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, ശ്രീ ലക്ഷ്മി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മാനേജിങ് ഡയറക്ടർ ജയമാല സാംബശിവ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ ബിനു, ഷിബു കെ.എസ്, ദിനേശൻ, സയ്യിദ് മസ്താൻ, വനിതാ വിഭാഗം ഭാരവാഹികളായ ഐഷ ഹനീഫ്, രഞ്ജിത ശിവദാസ്, അമൃത സുരേഷ്, രാജഗോപാൽ എം., ഹരികുമാർ, പോൾ പീറ്റർ, ദേവദാസ്, ജോണി പി.സി, മനോജ്, ജോജി തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന എട്ടാമത്തെ ഡയാലിസിസ് യൂനിറ്റാണിത്. നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ നിരക്കിലാണ് ഡയാലിസിസുകൾ ചെയ്തുവരുന്നത്. ഇതിനോടകം ഇരുപതിനായിരത്തിലധികം ഡയാലിസിസുകൾ നടത്തിയതായി ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു. വിശദ വിവരങ്ങൾക്ക്: 94488 11111, 97403 85828.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.