ബംഗളൂരു: ദാസറഹള്ളി നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ധനഞ്ജയ് ഗംഗാധരയ്യയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. രാധ ധനഞ്ജയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിബി കെ.ആർ. നായർ അധ്യക്ഷത വഹിച്ചു. വീടുകൾ കയറി പ്രചാരണത്തിന് യോഗം തീരുമാനിച്ചു. കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ബംഗളൂരു നോർത്ത് ജില്ല പ്രസിഡന്റ് ഡാനി ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ, മണ്ഡലം ഭാരവാഹികളായ ടോമി ജോർജ്, ഷാജു, ഷാജി പി. ജോർജ്, ലിജോ, സുമ അനിൽ, ആനി സണ്ണി, ലിനി, ഷേർലി തോമസ്, രമണി, സുശീല, ജ്യോതി, ബിന്ദു ഹരി, ഷൈനി എന്നിവർ സംസാരിച്ചു. ദാസറഹള്ളി വാർഡ് പ്രസിഡന്റായി ഷേർലി തോമസിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.