ബംഗളൂരു: ‘കേരളം’ എന്ന വിഷയത്തിൽ കുന്ദലഹള്ളി കേരള സമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12ന് ബെമൽ ലേഔട്ടിലെ സമാജം കാര്യാലയത്തിലാണ് മത്സരം.
കേരളത്തിന്റെ ചരിത്രവും സംസ്കാരവും മലയാള സാഹിത്യവും കലയും കായികവും രാഷ്ട്രീയവും തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പ്രവാസി മലയാളികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്നതിനൊപ്പം മലയാള ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലായിരിക്കും ചോദ്യങ്ങൾ. ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
രണ്ടുപേരടങ്ങുന്ന ടീമായിട്ടാണ് മത്സരിക്കേണ്ടത്. രണ്ടുഘട്ടമായിട്ടായിരിക്കും മത്സരം. ആദ്യഘട്ടം എഴുത്തു പരീക്ഷയാണ്. ഒന്നാം ഘട്ടത്തിലെ ആദ്യ 10 സ്ഥാനക്കാർക്ക് അന്നുതന്നെ നടക്കുന്ന രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നൽകും.
ബാക്കി ഏഴ് ടീമുകൾക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 10നകം 9845751628 എന്ന നമ്പറിൽ വിവരം അറിയിക്കണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മത്സരാർഥികൾ 12ന് രാവിലെ ഒമ്പതിന് കെ.കെ.എസ് കലാക്ഷേത്രയിൽ എത്തിച്ചേരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.