ബംഗളൂരു: കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിൽ (കെ.എസ്.ഡി.എൽ) ലോകായുക്ത പൊലീസ് റെയ്ഡ് നടത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് തൊഴിലാളി യൂനിയൻ പരാതി നൽകിയതിനെ തുടർന്നാണിത്. എം.ഡിയുടെ അറിവോടെ ഉയർന്ന തുകക്ക് അസംസ്കൃത വസ്തുക്കൾ കമ്പനി ഏറ്റെടുക്കുന്നുവെന്നാണ് പരാതി. മൈസൂരു സാൻഡൽ സോപ്പ് നിർമാതാക്കളാണ് കെ.എസ്.ഡി.എൽ. ബി.ജെ.പി മുൻ എം.എൽ.എ എം. വിരൂപാക്ഷപ്പ ചെയർമാനായിരുന്ന കെ.എസ്.ഡി.എല്ലിന്റെ ഓഫിസിൽവെച്ച് 40 ലക്ഷം രൂപ കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മകൻ മാടാൽ പ്രശാന്ത് മാർച്ച് മൂന്നിന് അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.