1. ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ,  2. ബംഗളൂരു സംയുക്ത ഖാസി വിവിധ മഹല്ലുകളുടെ സംഗമം എ​സ്.​വൈ.​എ​സ് ബംഗളൂരു ജില്ല പ്രസിഡന്റ് എ.കെ. അഷ്‌റഫ് ഹാജി ഉദ്ഘാടനം ചെയ്യുന്നു

ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ബം​ഗ​ളൂ​രു സം​യു​ക്ത ഖാ​ദി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ മ​ഹ​ല്ലു​ക​ളു​ടെ സം​യു​ക്ത ഖാ​ദി​യാ​യി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് മു​ഹ​മ്മ​ദ്‌ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളെ സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യാ​ൻ വി​വി​ധ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത​മാ​സം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ മ​ഹ​ല്ല് പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളെ സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യും.

ഖാ​ദി സ്ഥാ​നാ​രോ​ഹ​ണ സം​ഗ​മ​ത്തി​നാ​യി ആ​ഗ​സ്റ്റ് മൂ​ന്നി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. എം.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജു​ദ്ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്.​വൈ.​എ​സ് ബം​ഗ​ളൂ​രു ജി​ല്ല പ്ര​സി​ഡ​ന്റ് എ.​കെ അ​ഷ്‌​റ​ഫ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ് ഹാ​ജി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഹു​സൈ​നാ​ർ ഫൈ​സി, സു​ഹൈ​ൽ ഫൈ​സി, മു​സ്ത​ഫ ഹു​ദ​വി, സി​ദ്ദീ​ഖ് ത​ങ്ങ​ൾ, ഷം​സു​ദീ​ൻ കൂ​ടാ​ളി, ഷം​സു​ദീ​ൻ സാ​റ്റ​ലൈ​റ്റ്, സു​ബൈ​ർ കാ​യ​ക്കൊ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​സി.​അ​ബ്ദു​ൽ ഖാ​ദ​ർ, സ​ക​രി​യ്യ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി, വി.​സി. അ​ർ​ഷാ​ദ്, ഷം​സു​ദ്ദീ​ൻ അ​നു​ഗ്ര​ഹ, അ​ബൂ​ബ​ക്ക​ർ ഹാ​ജി, ഷം​സു​ദ്ദീ​ൻ, അ​ബ്ദു​റ​സാ​ഖ് ഹാ​ജി, ഫാ​റൂ​ഖ് കോ​ട്ട​ൺ​പെ​ട്ട, അ​യാ​സ് നീ​ല​സാ​ന്ദ്ര, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, ക​ബീ​ർ, സ​മ​ദ് മാ​ണി​യൂ​ർ, സി.​എ​ച്ച്. റി​യാ​സ്, റ​ഫീ​ഖ്, ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ആ​ലി​ക്കോ​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ താ​ഹി​ർ മി​സ്ബാ​ഹി സ്വാ​ഗ​ത​വും കെ.​എ​ച്ച്. ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mahal committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.