ബംഗളൂരു: ഇന്ദിരാനഗറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് ഭക്ഷണശാലകൾ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതർ പൂട്ടി. ജനങ്ങളുടെ പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നില വൃത്തിഹീനമാണെന്നും കൊതുക് പെരുകാനിടയാക്കുന്നതായും കണ്ടെത്തി. ഇതേതുടർന്നാണ് പൂട്ടിയതെന്ന് ബി.ബി.എം.പി അധികൃതർ പറഞ്ഞു. സ്ഥാപനങ്ങൾക്ക് 25,000 രൂപ വീതം പിഴയും ചുമത്തി. പിഴയടക്കുകയും വൃത്തിയോടെ പ്രവർത്തിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഭക്ഷണശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.