ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിച്ച പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ശാന്തിനഗർ നിയോജക മണ്ഡലം ജേതാക്കളായി. ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനലിൽ സി.വി. രാമൻ നഗറിനെ ഷൂട്ടൗട്ടിൽ മറികടന്നാണ് ശാന്തിനഗർ കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ശാന്തിനഗർ അഞ്ചു കിക്കുകളും വലയിലാക്കിയപ്പോൾ സി.വി. രാമൻ നഗറിന് ഒന്നിൽ പിഴച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.