ബംഗളൂരു: മലയാളം മിഷൻ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ചു. കോവിഡ് കാലത്ത് ഓൺലൈനായ മലയാളം ക്ലാസ്സുകൾ തനതായ രീതിയിൽ കുട്ടികളുടെ കളിയും ചിരിയും ഒപ്പം ഭാഷാ പഠനവുമൊക്കെയായാണ് ഓഫ് ലൈനിൽ പുനരാരംഭിച്ചത്. കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
മധ്യമേഖലാ കോഓഡിനേറ്റർ നൂർ മുഹമ്മദ്, ഡി.ആർ.ഡി.ഒ മലയാളം മിഷൻ കോഓഡിനേറ്റർ രാഹുൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡി.ആർ.ഡി.ഒ പഠന കേന്ദ്രത്തിലെ അധ്യാപികമാരായ താഹിറ ഫിറോസ്, അനില രാജേഷ്, റിൻസിജ സലീം, ജസ്ന നൂർ, ഗ്രീഷ്മ രാഹുൽ എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.