ബംഗളൂരു: മലയാളം മിഷൻ സെന്റ് ജോസഫ് ഇടവക ബാബുസാഹിബ് പാളയ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോജോ ആശാരിപറമ്പിൽ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. ജോർജ് പള്ളിക്കമ്മ്യാലിൽ കവിത അവതരിപ്പിച്ചു.
ട്രസ്റ്റിമാരായ ജോയ് വെള്ളാറ, സി.പി. വിക്ടർ, ടോമി സെബാസ്റ്റ്യൻ, മദർ സുപ്പീരിയർ സിസ്റ്റർ മേഴ്സിന എന്നിവർ പങ്കെടുത്തു. മലയാളം മിഷന് കീഴിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാതിര, വഞ്ചിപ്പാട്ട്, സംഘഗാനം, മുരുകൻ കാട്ടാക്കടയുടെ കനൽ പൊട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, കഥകൾ, കവിതകൾ തുടങ്ങിയവ അരങ്ങേറി.
ഓണ തമ്പോല നടത്തി തിരഞ്ഞെടുത്ത 10 പേർക്ക് ഓണസമ്മാനങ്ങൾ നൽകി. അധ്യാപകരായ ആൻസി സെബാസ്റ്റ്യൻ, സജി വർഗീസ് എന്നിവർ മലയാളം മിഷനെ പറ്റി വിവരിച്ചു നൽകി. സെന്റർ ഇൻ ചാർജ് കാർണിവ് റോസ് തോമസ് ഓണാശംസ നേർന്നു. പഠനകേന്ദ്രത്തിന്റെ സെക്രട്ടറി ജസ്റ്റിൻ കൊട്ടാരം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.