ബംഗളൂരു: റിപ്പബ്ലിക് ദിനത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ ആഘോഷങ്ങള്‍ നടന്നു. കോളജുകളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലും വിവിധ കലാപരിപാടികളും പ്രദര്‍ശനങ്ങളും സെമിനാറുകളും നടത്തി. മലയാളി സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടന്നു.
വിമാനപുര കൈരളീനിലയം സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കൈരളി കലാസമിതി പ്രസിഡന്റ് സുധാകരന് രാമന്തളി, ജനറല്‍ സെക്രട്ടറി പി.കെ. സുധീഷ് എന്നിവര്‍ ചേര്‍ന്ന് പതാകയുയര്‍ത്തി. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ശ്രീനാരായണ സമിതി
ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം അള്‍സൂര്‍ ഗുരുമന്ദിരത്തില്‍ നടന്നു. സമിതി പ്രസിഡന്റ് എന്‍. രാജ്മോഹന്‍, ജനറല്‍ സെക്രട്ടറി എം.കെ. രാജേന്ദ്രന്, ജോയന്റ് ട്രഷറർ എ.ബി. അനൂപ്, വനിത വിഭാഗം ചെയര്‍പേഴ്സണ്‍ വത്സല മോഹന്‍, സമിതി വൈസ് പ്രസിഡന്റുമാരായ ലോലമ്മ, പി. സോമന്, രാമചന്ദ്രന്, എസ്. മനോജ്, ജോയന്റ് സെക്രട്ടറിമാരായ ദീപ അനില്‍, കെ.പി. സജീവന്, എം.എസ്. രാജന്, ജെ. പ്രമോദ് എന്നിവര്‍ നേതൃത്വം നല്കി.
ജെ.സി. നഗര്‍ അയ്യപ്പക്ഷേത്രത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ക്ഷേത്രം ജനറല്‍ സെക്രട്ടറി കെ. ശശികുമാര്‍ വിളക്ക് തെളിയിച്ചു. പ്രസിഡന്റ് ഇ.വി. സുകുമാരന്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചനയും മധുരവിതരണവും നടന്നു.
കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞവര്‍ഷം രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത കെ.എം.സി. പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ ഉദ്ഘാടനം ചെയ്തു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കൂടത്തില്‍, വൈസ് പ്രസിഡന്റുമാരായ അരുണ്‍ കുമാര്‍, മോണ്ടി മാത്യു, സജു ജോണ്‍, ജേക്കബ് മാത്യു, ജനറല്‍ സെക്രട്ടറിമാരായ ബിജു പ്ലാച്ചേരി, രാജീവന് കളരിക്കല്‍, സിജോ തോമസ്, വര്‍ഗീസ് ജോസഫ്, അനില്‍കുമാര്‍, ഷാജി ജോര്‍ജ്, സെക്രട്ടറിമാരായ ജസ്റ്റിന് ജെയിംസ്, ജിജോ തോമസ്, അക്ഷയ്, ജിമ്മി ജോസഫ്, ജിബി കെ. ആര്. നായര്‍, ഷാജി ജോര്‍ജ്, ഷാജു മാത്യു, ടോമി ജോര്‍ജ്, റിജോ, രമേശന്, പവിത്രന്, അജയന്, രാധാകൃഷ്ണന്, നിമ്മി, റിതിക, ശാലിനി, ആദര്‍ശ്, ആകാശ്, ജെഫിന്, ഭാസ്കരന്, മിലന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.