മംഗളൂരു: ജില്ല ചുമതലയുള്ള മന്ത്രിയുടെയും ഗവ. അഡീ. ചീഫ് സെക്രട്ടറിയുടെയും നിർദേശപ്രകാരം മംഗളൂരുവിനും ഉഡുപ്പിക്കും ഇടയിൽ നിർദിഷ്ട മെട്രോ റെയിൽ പദ്ധതിയെക്കുറിച്ച് സാധ്യത റിപ്പോർട്ട് തയാറാക്കുന്നു. ഇതിനുള്ള നിർദേശങ്ങൾ തേടി ജില്ല നഗരവികസന സെൽ വിവിധ വകുപ്പുകൾക്കും സംഘടനകൾക്കും കത്തെഴുതി. തീരദേശ മേഖലയുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും മെട്രോ പദ്ധതി നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാറിന് സമർപ്പിക്കുന്നതിനായി റിപ്പോർട്ട് തയാറാക്കുമ്പോൾ മംഗളൂരുവിന്റെ വാണിജ്യ കേന്ദ്രമെന്ന പദവി, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തീരദേശ സവിശേഷതകൾ എന്നിവ പരിഗണിക്കണമെന്ന് കത്തിൽ പറയുന്നു.
ഡെപ്യൂട്ടി കമീഷണറെ പ്രതിനിധാനം ചെയ്ത് ജില്ല നഗര വികസന സെൽ, ന്യൂ മംഗലാപുരം പോർട്ട് അതോറിറ്റി (എൻ.എം.പി.എ), മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ), സിറ്റി പൊലീസ് കമീഷണർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടക (എൻ.ഐ.ടി.കെ), ജില്ല വനം ഓഫിസർ, ഗതാഗത വകുപ്പ്, മംഗളൂരു സർവകലാശാല, ജില്ല വ്യവസായ കേന്ദ്രം, ടൂറിസം വകുപ്പ്, ആരോഗ്യ വകുപ്പ്, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓപറേറ്റിങ് ഓഫിസർ, കനറ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുൾപ്പെടെ നിരവധി പങ്കാളികൾക്ക് കത്ത് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.