മംഗളൂരു: ലഹരിക്കെതിരെ തിങ്കളാഴ്ച മംഗളൂരു യുവത പൊലീസുമായി കൈകോർത്ത് ബോധവത്കരണ റാലി നടത്തി. വി ദ പീപ്ൾ ട്രസ്റ്റ്, മംഗളൂരു സിറ്റി പൊലീസ്, മംഗളൂരു കോർപറേഷൻ, രോഷ്നി നിലയ സ്കൂൾ ഫോർ സോഷ്യൽ വർക്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഘാടനം നടന്നത്. കങ്കനാടി ജങ്ഷൻ കേന്ദ്രീകരിച്ച് നടന്ന റാലിയിൽ വിദ്യാർഥികൾ, പൊലീസ് ഓഫിസർമാർ, നഗരസഭ ജീവനക്കാർ, യുവതീ യുവാക്കൾ എന്നിവർ അണിനിരന്നു.
വാലെൻസിയ പാർക്കിൽ ഒരുക്കിയ ഒപ്പുമരത്തിൽ വിവിധ തുറകളിലുള്ളവർ ലഹരിക്കെതിരെ ഒപ്പുകൾ ചാർത്തി. അസി. പൊലീസ് കമീഷണർ ഗീത കുൽക്കർണി, ട്രസ്റ്റ് പ്രസിഡന്റ് മനോജ് ബാബു, കോർപറേഷൻ കമീഷണർ സി.എൽ. ആനന്ദ്, സഹിൽ എ. ഖാദർ, അമിത് രോഹൻ ഡിസൂസ, മുഹമ്മദ് സുഫൈദ്, റോസ്ലിൻ മേരി, എ. അഖിനേഷ്, പി. സറാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.