ബംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വാർഷിക മാമ്പഴമേള മേയ് 23ന് തുടങ്ങും. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം കർഷകർ പങ്കെടുക്കും.
50 മാമ്പഴ സ്റ്റാളുകളും 15 ചക്ക സ്റ്റാളുകളുമുണ്ടായിരിക്കും. ഇത്തവണ ഉൽപാദനം കുറഞ്ഞതിനാലാണ് സ്റ്റാളുകളുടെ എണ്ണം കുറഞ്ഞതെന്ന് മാമ്പഴ വികസന കോർപറേഷൻ ചെയർമാൻ സി.ജി. നാഗരാജു പറഞ്ഞു. മാമ്പഴോത്സവം എന്നപേരിൽ മേളയുടെ ചെറിയ രൂപം ഏപ്രിലിൽ സംഘടിപ്പിച്ചിരുന്നു. ആയിരങ്ങളാണ് അന്ന് സന്ദർശനത്തിനെത്തിയത്. പൊതുവെ സംസ്ഥാനത്ത് ഉൽപാദനക്കുറവിന്റെ ഭാഗമായുണ്ടായ വിലവർധന മേളയെയും ബാധിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.