ബംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ബംഗളൂരു ലുലു മാളിൽ മാമ്പഴ മേള. വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി ഉപഭോക്താക്കൾക്ക് മാമ്പഴ മാധുര്യം നുണയാനായി വിപുലമായ സംവിധാനങ്ങളോടെയാണ് മേള സജ്ജമാക്കിയത്. കന്നട ചലച്ചിത്രനടി ശരണ്യ ഷെട്ടി ഉദ്ഘാടനം ചെയ്തു.
നാവിൽ കൊതിയൂറുന്ന 95ലധികം വ്യത്യസ്തയിനങ്ങളാണ് മേളയുടെ ഭാഗമായി വിൽപനക്ക് ഒരുക്കിയിരിക്കുന്നത്. രത്നഗിരി അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ, കേസർ, സിന്ദൂര, മൽഗോവ, ചക്കരഗുണ്ട്, നീലം, അൽഫോൻസോ തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തുനിന്നും കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച നിരവധിയിനങ്ങളും ലഭ്യമാണ്.
അനേകം മാമ്പഴ ഉൽപന്നങ്ങളും ലുലുവിൽ സജ്ജമാണ്. മാമ്പഴം ഉപയോഗിച്ച് തയാറാക്കിയ കേക്കുകൾ, ജ്യൂസ്, അച്ചാറുകൾ, ജാം, ജെല്ലി, ഐസ്ക്രീമുകൾ, അനവധി മധുരപലഹാരങ്ങൾ എന്നിങ്ങനെ നീളുന്നു പട്ടിക. ഒപ്പം മാമ്പഴ പൾപ്പ് ഉപയോഗിച്ച് തത്സമയം തയാറാക്കുന്ന പ്രത്യേകതരം ജ്യൂസും ഉപഭോക്താക്കൾക്ക് ലഭിക്കും. ജൂൺ രണ്ടുവരെയാണ് ലുലു ഹൈപ്പർ മാർക്കറ്റിലും ലുലു ഡെയിലിയിലും മാമ്പഴമേള നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.