ബസ് തടഞ്ഞ് കുങ്കുമം പൂശുന്നു
ബംഗളൂരു: ബെളഗാവിയിലെ പന്ത് ബാലേകുന്ദ്രിയില്‍ നോർത്ത് വെസ്റ്റേണ്‍ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ഡ്രൈവറും കണ്ടക്ടറും മറാത്തി സംസാരിക്കുന്ന യാത്രക്കാരും തമ്മിലുള്ള ഭാഷാ തർക്കത്തെ തുടർന്ന് സംഘർഷം.
ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) പാർട്ടി പ്രവർത്തകരെന്ന് കരുതുന്ന 15-20 പേരടങ്ങുന്ന ഒരു ജനക്കൂട്ടം സോലാപൂരിലെ സാത്ത് റോഡില്‍ ബസ് നിർത്തിച്ച് ബഹളം സൃഷ്ടിച്ചു. ബസ് ഡ്രൈവറെ മറാത്തി സംസാരിക്കാൻ നിർബന്ധിച്ച ശേഷം ആള്‍ക്കൂട്ടം അയാളുടെ മുഖത്ത് കുങ്കുമം തേച്ചു.
ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. സംഘർഷത്തിനൊടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത് സദർ ബസാർ പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ്. തുടർന്നാണ് ബസ് ട്രിപ്പ് പൂർത്തിയാക്കാൻ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.