ബംഗളൂരു: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടക്കുന്നതിനാൽ ബംഗളൂരു നഗരത്തിൽ തിങ്കളാഴ്ച മാംസം അറുക്കുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തിയതായി ബി.ബി.എം.പി അധികൃതർ അറിയിച്ചു. ബി.ബി.എം.പി മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം, മൂന്ന് അംഗീകൃത അറവുശാലകളും 3,000ത്തോളം വിൽപന ശാലകളുമാണ് നഗരത്തിലുള്ളത്. അതേസമയം, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി ഇറച്ചി വിൽപന കടകൾ ബി.ബി.എം.പി പരിധിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.