ബംഗളൂരു: കർണാടകയിൽ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) ഫീസ് 10 ശതമാനം വർധിപ്പിച്ചു. ഇതനുസരിച്ച് പി.ജിക്ക് സർക്കാർ ക്വോട്ടയിലെ ഫീസ് 6,98,280ൽ നിന്ന് 7,68,108 രൂപയായും സ്വകാര്യ ക്വോട്ടയിലെ ഫീസ് 12,48,176ൽ നിന്ന് 13,72,997 രൂപയായും വർധിക്കും. വർധിപ്പിച്ച 500 സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.ജി സീറ്റുകൾ 6310 ആയി. ഇതിൽ 2428 സീറ്റ് ഓൾ ഇന്ത്യ ക്വോട്ടയിലും 1822 സീറ്റ് സംസ്ഥാന ക്വോട്ടയിലും 1266 സീറ്റ് സ്വകാര്യ ക്വോട്ടയിലും ഉൾപ്പെടും.
സീറ്റ് വർധിപ്പിക്കണമെന്ന് മെഡിക്കൽ കോളജുകൾ ഉയർത്തിയ ആവശ്യം കണക്കിലെടുത്ത് നാഷനൽ മെഡിക്കൽ കമീഷന്റെ നിർദേശാനുസരണമാണ് നടപടിയെന്ന് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബി.എൽ സുജാത റാത്തോഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.