ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ ത്രിദിന മെൽത്തോ കൺവെൻഷന് സമാപനം. ലിംഗരാജാപുരത്തെ കാമ്പസ് ക്രുസൈഡിൽ നടന്ന കൺവെൻഷന്റെ സമാപന ചടങ്ങിൽ ബാംഗ്ലൂർ ഭദ്രാസന അസി. മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് സന്ദേശം നൽകി.
ദൈവം നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിച്ച് പരാതിയോ പരിഭവങ്ങളോ ഇല്ലാതെ നമ്മുടെ ആത്മീയത രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ജോൺ ടി. വർഗീസ് കുളക്കട പങ്കെടുത്തു.
ഞായറാഴ്ച രാവിലെ പ്രഭാത പ്രാർഥനക്ക് ശേഷം കുർബാനക്ക് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. വചന ശുശ്രൂഷ, സ്നേഹവിരുന്ന് എന്നിവയോടെ മെൽത്തോ കൺവെൻഷന് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.