ബംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ ഓട്ടോറിക്ഷകൾ വഴി തുടർയാത്ര നടത്താനാകുന്ന ‘മെട്രോ മിത്ര’ ആപ് സെപ്റ്റംബർ 25 മുതൽ പ്രവർത്തനം തുടങ്ങും. ഓട്ടോറിക്ഷ ൈഡ്രവേഴ്സ് യൂനിയൻ (എ.ആർ.ഡി.യു) ആണ് ഇത് തയാറാക്കിയത്. മെട്രോ സ്റ്റേഷനുകളുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ തുടർയാത്ര ഉറപ്പാക്കുന്ന ആപ്പാണിത്. മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യു.ആർ കോഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്താണ് ഉപയോഗിക്കേണ്ടത്.
സർക്കാർ നിശ്ചയിച്ച രണ്ടു കിലോമീറ്ററിന് 30 രൂപയെന്ന മിനിമം നിരക്കിനു പുറമേ സർവിസ് ചാർജായി 10 രൂപയും നൽകണം. സെപ്റ്റംബർ ആറിന് ആപ് പുറത്തിറക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സംഘടനക്കുള്ളിലെ തർക്കം കാരണം നടന്നില്ല. ജയനഗർ, ആർ.വി റോഡ് മെട്രോ സ്റ്റേഷനുകളിൽ നടത്തിയ പരീക്ഷണ സർവിസിൽ കണ്ടെത്തിയ തകരാറുകൾ പരിഹരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.