ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ വി​ക്ടോ​റി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ല​ബാ​ർ മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്നു

രോഗീസാന്ത്വനവുമായി മലബാർ മുസ്ലിം അസോസിയേഷൻ

ബംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ രോഗികൾക്ക്‌ ഭക്ഷണം നൽകി മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ). വിക്ടോറിയ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണ കിറ്റുകൾ നൽകിയത്. ഒക്ടോബർ രണ്ട് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി എ.ബി. ഖാദർ ഹാജിയുടെ ചരമവാർഷികം കൂടിയായിരുന്നു. ദീർഘകാലം സംഘടനയെ നയിച്ച അദ്ദേഹത്തിന്‍റെ സ്മരണക്ക് കൂടിയായിരുന്നു അന്നദാനം. വിശേഷ ദിവസങ്ങളിൽ വർഷങ്ങളായി സംഘടന ആശുപത്രികളിൽ ഫ്രൂട്ട് കിറ്റ്, മരുന്ന് കിറ്റ്, ഉച്ചഭക്ഷണ വിതരണം എന്നിവ നടത്തിവരുന്നുണ്ട്. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.സി. അബ്ദുൽഖാദർ, വി.സി. അബ്ദുൽകരീം, സി.എച്ച്. ശഹീർ, പി.എം. മുഹമ്മദ് മൗലവി, മൂസ ഹാജി, റഫീഖ് കോട്ടൺപേട്ട്, റൈഹാനത്ത്‌ ടീച്ചർ, കെ.പി. ഉമ്മർ, സാജിദ്‌, യൂനുസ്‌ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - MMA with patient comfort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.