ബംഗളൂരു: ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂരിൽ (ഐ.ഐ.ഐ.ടി-ബി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് കോഴ്സ് ആരംഭിക്കുന്നു. ഫെബ്രുവരിമുതൽ എം.ടെക് കോഴ്സ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൽ ജോലിചെയ്യുന്ന പ്രഫഷനലുകൾക്ക് വാരാന്ത്യങ്ങളിൽ ക്ലാസിൽ പങ്കെടുത്ത് കുറഞ്ഞത് രണ്ടരവർഷത്തിനുള്ളിലും പരമാവധി നാലു വർഷത്തിനുള്ളിലും കോഴ്സ് പൂർത്തിയാക്കാം. ക്ലാസുകൾ ഇലക്ട്രോണിക് സിറ്റിയിലെ ഐ.ഐ.ഐ.ടി- ബി കാമ്പസിലാണ് നടക്കുക. അൽഗോരിതം, എൻറർപ്രൈസ് സോഫ്റ്റ്വെയർ ഡിസൈൻ, മെഷീൻ ലേണിങ്, മാത്തമാറ്റിക്സ് ഫോർ മെഷീൻ ലേണിങ്, നെറ്റ്വർക്കിങ് ആൻഡ് കമ്യൂണിക്കേഷൻസ് എന്നിവയാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.