ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട അഴിമതിക്കേസിൽ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് വിചാരണ അനുമതി നൽകിയതിന്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹരജിയിൽ കർണാടക ഹൈകോടതി വ്യാഴാഴ്ച വാദം പൂർത്തിയാക്കി. കേസിൽ ഉത്തരവുകൾ മാറ്റിവെച്ചു. അതോടൊപ്പം സിദ്ധരാമയ്യക്കെതിരായ നടപടികൾ തടഞ്ഞ ഇടക്കാല ഉത്തരവും നീട്ടി. ഹരജി തീർപ്പാക്കുന്നതുവരെ ഉത്തരവ് തുടരും.
സംഭവത്തിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞമാസം ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്. ഗവർണറുടെ തീരുമാനം നിയമസാധുതയുള്ളതല്ലെന്നും തെറ്റായ നടപടി ക്രമമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും സിദ്ധരാമയ്യ കോടതിയിൽ വാദിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയടക്കിയെന്നതാണ് ആരോപണം. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.