ബംഗളൂരു: കന്നട നടൻ ദർശൻ ഉള്‍പ്പെട്ട കൊലക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി. കൊലയില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം. ഇതോടെ കേസില്‍ ദർശൻ കൂടുതൽ കുരുക്കിലായി. കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയത്.
കൊലക്കുശേഷം ദർശന്റെ നിർദേശപ്രകാരം നാലുപ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയത് ഇയാളാണെന്നാണ് സൂചന.കേസില്‍ നിന്ന് ദർശനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. കൊലയാളികള്‍ക്കൊപ്പം ദർശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദർശൻ ക്രൂരമായി മർദിച്ചെന്നും ഇയാള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. കേസിലെ 13ാം പ്രതിയാണിയാള്‍. ഇതിനിടെ ചിത്രദുർഗയില്‍നിന്ന് രേണുകാസ്വാമിയെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാർ ഡ്രൈവർ പൊലീസില്‍ കീഴടങ്ങി. കുറുബരചെട്ടി സ്വദേശി രവിയാണ് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.