മുസ്‌ലിം അംഗം പഞ്ചായത്ത് പ്രസിഡന്‍റായി; ബി.ജെ.പി-ജെ.ഡി.എസ് അംഗങ്ങൾ രാജിവെച്ചു

മംഗളൂരു: സിന്ധനൂർ താലൂക്കിലെ ആർ.എച്ച് 01 ഗ്രാമ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് മുസ്‌ലിമായ സാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ ബി.ജെ.പി-ജെ.ഡി.എസ് പാർട്ടികളിലെ 15 പഞ്ചായത്ത് അംഗങ്ങൾ രാജിവെച്ചു. കോൺഗ്രസുകാരനായ ഏക മുസ്‌ലിം അംഗം റഹ്മത്ത് പാഷ ഈ മാസം മൂന്നിനാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്തിലെ 38 അംഗങ്ങളിൽ ഏക മുസ്‌ലിമാണ് ജനറൽ വാർഡ് പ്രതിനിധാനം ചെയ്യുന്ന പാഷ. ഭൂരിപക്ഷ പിന്തുണയോടെ അദ്ദേഹം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നു. തുടർന്നാണ് ബി.ജെ.പി-ജെ.ഡി.എസ് കൂട്ടുകെട്ടിന്‍റെ കോൺഗ്രസ്-മുസ് ലിം വിരുദ്ധത പ്രവർത്തിച്ചത്.

Tags:    
News Summary - Muslim member becomes Panchayat President; BJP-JDS members resigned in mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.