ബംഗളൂരു: കേരള മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എഴുതിയ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന കൃതിയുടെ കന്നട വിവർത്തനം പ്രകാശനം ചെയ്തു. എല്ലാ പ്രതിസന്ധികളും നമുക്ക് ജീവിതാനുഭവങ്ങളും അവസരങ്ങളും കൊണ്ടുവരുമെന്ന പാഠം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പഠിച്ചെന്ന് കെ.കെ. ശൈലജ എം.എല്‍.എ പറഞ്ഞു. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇത് ജീവചരിത്രമോ ആത്മകഥയോ അല്ലെന്നും കുട്ടിക്കാലത്തെയും മന്ത്രിയായിരുന്നപ്പോഴുമുള്ള ഓര്‍മക്കുറിപ്പുകള്‍ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഡോ. എച്ച്.എസ്. അനുപമയാണ് പുസ്തകം കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തത്.
ബസവനഗുഡിയിലെ നാഷനല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഡോ. വസുന്ധര ഭൂപതി പുസ്തക പ്രകാശനം നിർവഹിച്ചു. വിവര്‍ത്തക ഡോ. എച്ച്.എസ്. അനുപമ, ഡോ. എ. അനില്‍ കുമാര്‍, പ്രസന്ന സാലിഗ്രാമ, മഹന്തേഷ്, കെ.എസ്. വിമല തുടങ്ങിയവർ സംസാരിച്ചു. പുസ്തക പ്രീതി, സാര്‍വത്രിക ആരോഗ്യ ആന്തോളന കര്‍ണാടക എന്നിവയുടെ സഹകരണത്തോടെ ക്രിയ മാധ്യമയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.