ബംഗളൂരു: മെട്രോ യാത്രക്കാർക്ക് ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാൻ ഓട്ടോറിക്ഷ സർവിസുകൾക്കായി നമ്മ യാത്രി ബംഗളൂരു മെട്രോ റെയിൽ കോർപറേഷനുമായി കൈ കോർക്കുന്നു. ധാരണപത്രം ഉടൻ ഒപ്പിടും. മേയ് അവസാനത്തോടുകൂടി ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ കിയോസ്കുകൾ സ്ഥാപിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് തുടങ്ങാനുള്ള താൽപര്യം നമ്മ യാത്രി ബി.എം.ആർ.സി.എല്ലിനെ അറിയിച്ചു.
മെട്രോ യാത്രക്കാർക്കായി ഓട്ടോറിക്ഷ ബുക്കിങ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ബി.എം.ആർ.സി.എൽ ബംഗളൂരു ട്രാഫിക് പൊലീസും നമ്മ യാത്രിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മെട്രോ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.