ബംഗളൂരു: നന്മ കൾചറൽ ആൻഡ് സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം സമാപിച്ചു. യല്ലനഹള്ളി നന്ദി വുഡ്സിൽ ശനിയാഴ്ച ആരംഭിച്ച ആഘോഷത്തിന്റെ ഉദ്ഘാടനം മുതിർന്ന അംഗങ്ങളായ കെ. വേണുഗോപാലും സത്യവതിയും നിർവഹിച്ചു. കുട്ടികളും മുതിർന്നവരും ചേർന്ന് ഒരുക്കിയ കലാവിരുന്ന് സായാഹ്നത്തിന് പകിട്ടേകി. ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ മുതൽ പൂക്കളം, ഓണാഘോഷ യാത്ര, ഓണസദ്യ, വടംവലി തുടങ്ങിയവ ഒരുക്കിയിരുന്നു. നന്ദി വുഡ്സിലെ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ മുപ്പതോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരക്കളി കാണികൾക്ക് പുതുമയായി. കണ്ണൂർ മയ്യിൽ നന്തുടി കലാസംഘം അവതരിപ്പിച്ച ദൃശ്യവിരുന്ന്, കാവേറ്റം ഫോക് മെഗാ ഷോ എന്നിവയോടെ പരിപാടികൾ സമാപിച്ചു. ആലത്ത് രാകേഷ് മേനോൻ, സജിത്ത് നെന്മേലിൽ, ശ്രീജിത്ത് ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.