ബംഗളൂരു: റെയിൽവേ മൈസൂരു ഡിവിഷനിൽ 41,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ ഡൽഹിയിൽ ശിലാസ്ഥാപനം നിർവഹിച്ചു. അമൃത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവയാണ് പദ്ധതികൾ. അമൃത് പദ്ധതിയിൽ 12 റെയിൽവേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. ഡിവിഷൻതല ചടങ്ങ് കുടക്-മൈസൂരു എം.പി പ്രതാപ് സിംഹ നിർവഹിച്ചു. റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.