ബംഗളൂരു: ദേശീയ നേത്രദാന ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് പൊതുജനങ്ങളിൽ നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനായി വാക്കത്തൺ സംഘടിപ്പിച്ചു. ഡോ. അഗർവാൾ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തണിൽ രാജാജി നഗറിലെ ഓറോബിന്ദോ സ്കൂളിലെ 150ഓളം വിദ്യാർഥികളും ജീവനക്കാരും ഡോക്ടർമാരും പങ്കെടുത്തു. എ.ആർ സപ്തഗിരി ഗൗഡ, കർണാടക കുടുംബ-ആരോഗ്യക്ഷേമ ഡയറക്ടറേറ്റ് ജോയന്റ് ഡയറക്ടർ ഡോ. രജനി എം. എന്നിവർ വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.