ബംഗളൂരു: ബംഗളൂരു നഗരത്തിന് ചുറ്റുമുള്ള സാറ്റലൈറ്റ് ടൗൺ റിങ് റോഡിന് ടെൻഡർ ക്ഷണിച്ച് ദേശീയ പാത അതോറിറ്റി. 280 കിലോമീറ്റർ നീളം വരുന്ന പദ്ധതി പൂർത്തിയാവുന്നതോടെ നഗരത്തിലെ തിരക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ. ദൊബ്ബാസ്പേട്ടിനെയും തമിഴ്നാട്ടിലെ ഹൊസൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ലോറികൾക്കും ദീർഘദൂര യാത്രക്കാർക്കും ഏറെ ഗുണം ചെയ്യും. ദൊബ്ബാസ്പേട്ടിൽ വെച്ച് തുമകൂരു റോഡിൽ പ്രവേശിക്കാം.
ഭാരത് മാല പരിയോജന പദ്ധതിയിലുൾപ്പെടുത്തി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ 144 കിലോമീറ്റർ നീളം വരുന്ന ആദ്യ ഘട്ടത്തിന് 4750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദൊബ്ബാസ്പേട്ട്, ദൊഡ്ഡബല്ലാപുര, ദേവനഹള്ളി, സുളിബലെ, ഹൊസ്കോട്ടെ, ആനെക്കൽ, തട്ടെക്കരെ, കനകപുര, രാമനഗര, മഗഡി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.