പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോ​റ​മം​ഗ​ല​യി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ

പുതുവർഷത്തെ നഗരം വരവേറ്റു

ബംഗളൂരു: പുതുപ്രതീക്ഷകളുമായി ബംഗളൂരു പുതുവർഷത്തെ വരവേറ്റു. കോറമംഗല, എം.ജി റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് എന്നീ സ്ഥലങ്ങളിലാണ് പുതുവത്സരത്തിരക്ക് ഏറെയുണ്ടായത്. ഇവിടങ്ങളിൽ യുവതികളും യുവാക്കളുമടക്കം ആയിരങ്ങളാണ് തടിച്ചുകൂടിയത്.

കുടുംബങ്ങളും ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു. രാത്രി 12 മണി പിന്നിട്ടതോടെ ആരവമുയർന്നു. പരസ്പരം പുതുവത്സരാശംസകൾ നേർന്നു. സമീപത്തെ കടകൾ, പബ്ബുകൾ, റസ്റ്റാറന്‍റുകൾ തുടങ്ങിയവയിലൊക്കെ ജനത്തിരക്ക് ഏറെയായിരുന്നു.

ആഘോഷങ്ങൾ ഡിസംബർ 31ന് രാത്രി ഒരു മണി വരെ മാത്രമെ പാടുള്ളൂവെന്ന് പൊലീസ് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോറമംഗലയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.

Tags:    
News Summary - New year has arrived in the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.