ബംഗളൂരു: സാഹോദര്യത്തിന്റെയും അപരോന്മുഖതയുടെയും സന്ദേശം നാടിന് പകർന്നുനൽകിയ സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി സി.പി.എ.സി സംവാദം സംഘടിപ്പിക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രഭാഷണം നടത്തും. ജൂൺ 30ന് രാവിലെ 10.30ന് ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബ്ൾ ട്രസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്ത് സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.