ബംഗളൂരു: വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ അമ്മ മലയാളം മലയാളം മിഷൻ പഠനക്ലാസിൽ ഓണാഘോഷ പരിപാടികൾ എഴുത്തുകാരി കെ.പി. സുധീര ഉദ്ഘാടനം ചെയ്തു. ജാതിക്കും മതങ്ങൾക്കും അതീതമായ ഓണം മലയാളത്തിന്റെ സംസ്കാരമാണെന്ന് അവർ പറഞ്ഞു.
മലയാളം പഠിക്കുന്ന കന്നട വിദ്യാർഥികളെ അവർ അഭിനന്ദിച്ചു. ഓണപ്പാട്ടുകളും ചിരിയും കളിയുമായി പഠന ക്ലാസ് രണ്ടു മണിക്കൂർ നീണ്ടു. ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ പ്രസിഡൻറ് ബി. ശങ്കർ ഓണാശംസ നേർന്നു. റബിൻ രവീന്ദ്രൻ സ്വാഗതവും സുഷമ ശങ്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.