ബാം​ഗ്ലൂ​ര്‍ കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ച്ച പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ക​ന്റോ​ൺ​മെ​ന്റ് സോ​ൺ ടീം

കേമം, കെ​​ങ്കേ​മ​ം ഓ​ണാ​ഘോ​ഷങ്ങൾ

ബം​ഗ​ളൂ​രു: മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ല-​കാ​യി​ക-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി.

കേ​ര​ള​സ​മാ​ജം പൂ​ക്ക​ള​മ​ത്സ​രം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ര്‍ കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​ള്ള പൂ​ക്ക​ള​മ​ത്സ​രം ഇ​ന്ദി​രാ​ന​ഗ​ര്‍ കൈ​ര​ളീ നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ എം.​എ​ൽ.​എ ഐ​വാ​ൻ നി​ഗ്ളി മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ട്ര​ഷ​റ​ർ ജോ​ർ​ജ് തോ​മ​സ്, അ​സി. സെ​ക്ര​ട്ട​റി വി.​എ​ൽ. ജോ​സ​ഫ്, ഹ​രി​കു​മാ​ർ, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​റോ​സി, ക​ൺ​വീ​ന​ർ ലൈ​ല രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യും റോ​ളി​ങ് ട്രോ​ഫി​യും പ്രി​യ രാ​ജേ​ഷും സം​ഘ​വും (കേ​ര​ള സ​മാ​ജം ക​ന്റോ​ൺ​മെ​ന്റ് സോ​ൺ) ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ​മ്മാ​നം 5000 രൂ​പ​യും ട്രോ​ഫി​യും സ​തീ​ഷ് ച​ന്ദ്ര​ൻ & ടീം (​മ​ഡി​വാ​ള), മൂ​ന്നാം സ​മ്മാ​നം 3000 രൂ​പ​യും ട്രോ​ഫി​യും അ​മൃ​ത ഉ​മേ​ഷും സം​ഘ​വും (കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ) എ​ന്നി​വ​ർ നേ​ടി.

പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ: മ​ല​ർ​കൂ​ട് -കു​ന്ദ​ല​ഹ​ള്ളി കേ​ര​ള സ​മാ​ജം, ആ​ഷി​ക എ.​കെ ആ​ൻ​ഡ് ടീം, ​ശ്രീ​ദേ​വി മ​നോ​ജ് ആ​ൻ​ഡ് ടീം, ​അ​മൃ​ത സു​രേ​ഷ് ആ​ൻ​ഡ് ടീം (​കെ.​ആ​ർ പു​രം സോ​ൺ), ചാ​ൾ​സ് ആ​ൻ​ഡ് ടീം, ​ശ​ര​ൺ ആ​ൻ​ഡ് ടീം. 32 ​ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ന് ഭാ​സ്ക​ര​ൻ ആ​ചാ​രി, എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

റെ​യി​ൽ​വേ മ​ല​യാ​ളി സ​മി​തി

മൈ​സൂ​രു: മൈ​സൂ​രു​വി​ലെ റെ​യി​ൽ​വേ മ​ല​യാ​ളി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ദ​വ​ഗി​രി, ഭാ​ര​തി സ്ത്രീ ​സ​മാ​ജം മൈ​സൂ​രി​ൽ ന​ട​ക്കു​ന്ന ഹ​രി​ശ്രീ മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ മീ​ര നാ​രാ​യ​ണ​ൻ, മ​ല​യാ​ളം മി​ഷ​ൻ മൈ​സൂ​ർ മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ, റെ​യി​ൽ​വേ മ​ല​യാ​ളി സ​മി​തി പ്ര​സി​ഡ​ന്റ് ര​ഞ്ജി​ത്, മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക സു​ചി​ത്ര ടീ​ച്ച​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും പൂ​ക്ക​ള​വും കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. മാ​സ്റ്റ​ർ നീ​ര​ജ് മാ​വേ​ലി​യാ​യി കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. സെ​ന്റ​ർ അ​ധ്യാ​പി​ക​മാ​രാ​യ അ​നി​ത, ന​ടാ​ഷ, ആ​ഷാ​ല​ത, സൗ​മ്യ എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

റെ​യി​ൽ​വേ മ​ല​യാ​ളി സ​മി​തി നേ​തൃ​ത്വ​ത്തി​ൽ യാ​ദ​വ​ഗി​രി ഭാ​ര​തി സ്ത്രീ​സ​മാ​ജം ഹ​രി​ശ്രീ മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം

റെ​യി​ൽ​വേ മ​ല​യാ​ളി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ശോ​ക​പു​രം സെ​ന്റ് റൊ​സ​ല്ലോ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​മ്പ​നി മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​മ​തി മീ​ര നാ​രാ​യ​ണ​ൻ, മ​ല​യാ​ളം മി​ഷ​ൻ മൈ​സൂ​ർ മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക സു​ചി​ത്ര ടീ​ച്ച​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

റെ​യി​ൽ​വേ മ​ല​യാ​ളി സ​മി​തി നേ​തൃ​ത്വ​ത്തി​ൽ അ​ശോ​ക​പു​രം സെ​ന്റ് റൊ​സ​ല്ലോ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ക​മ്പ​നി മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം

ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും പൂ​ക്ക​ള​വും കാ​യി​ക​മ​ത്സ​ര​ങ്ങ​ളും ചി​ത്ര​ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. സെ​ന്റ​ർ അ​ധ്യാ​പ​ക​രാ​യ അം​ബ​രീ​ഷ്, ജി​ൻ​സി ജി​ജി​ൻ, ഡാ​നി ഹ​രി, മ​ധു, ആ​ഷാ​ല​ത, സൗ​മ്യ എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

മൈ​സൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് മൈ​സൂ​രു ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ചെ​യ്യും. പ​തി​ന​ഞ്ചോ​ളം സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഓ​ണ​ക്കി​റ്റു​ക​ൾ 26 മു​ത​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​ണ​ക്കി​റ്റു​ക​ൾ 8884500800, 8217452335 ന​മ്പ​റു​ക​ളി​ൽ ബു​ക്ക് ചെ​യ്യാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ഓ​ണാഘോ​ഷ​വും സ്ത്രീ​ശ​ക്തി സ​മ്മേ​ള​ന​വും

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​വും സ്ത്രീ​ശ​ക്തി സ​മ്മേ​ള​ന​വും എ​ച്ച്‌.​എ.​എ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്നു. ജി.​എ​സ്.​ടി ഇ​ന്റ​ലി​ജ​ൻ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഗാ​യ​ത്രി ആ​ർ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗാ​യ​ത്രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ ആ​ർ. ഹ​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​വും സ്ത്രീ​ശ​ക്തി സ​മ്മേ​ള​ന​വും ജി.​എ​സ്.​ടി ഇ​ന്റ​ലി​ജ​ൻ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഗാ​യ​ത്രി ആ​ർ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്‌​ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി​നോ​യ് എ​സ്. നാ​യ​ർ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ആ​ർ. വി​ജ​യ​ൻ നാ​യ​ർ, വീ​ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മി​നി എ​സ്. ത​മ്പി , ഐ​ശ്വ​ര്യ സ​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ്രേ​മ വി​ജ​യ​കു​മാ​ർ, ശ്രീ​ലേ​ഖ അ​നി​ൽ​കു​മാ​ർ, സ​ബി​ത അ​ജി​ത്കു​മാ​ർ, എം.​എ​സ്. ശി​വ​പ്ര​സാ​ദ്, പ്ര​ഭാ​ക​ര​ൻ പി​ള്ള, വി​ജ​യ​ൻ തോ​ണൂ​ർ, എ.​വി. ഗി​രീ​ഷ് കു​മാ​ർ, ജി​തേ​ന്ദ്ര സി. ​നാ​യ​ർ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - onam celebrations in bangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.