ബംഗളൂരു: മനുഷ്യത്വത്തിലധിഷ്ഠിതമായ വിപ്ലവത്തിന്റെ, വാഗ്ദത്തഭൂമിയുടെ സർഗാത്മകതയുടെ കവിയായിരുന്നു ഒ.എൻ.വി എന്ന് പ്രശസ്ത സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിന്റെ നാലാമത് പ്രതിമാസ സാഹിത്യസദസ്സിൽ ഒ.എൻ.വി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇനിയും മരിക്കാത്ത പ്രണയം’ വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. ഡബ്ല്യൂ.എം.എഫ് ഏഷ്യ റീജിയൻ ട്രഷറർ ഡിന്റോ ജേക്കബ് ആശംസ നേർന്നു.
രുഗ്മിണി സുധാകരൻ, എം.ബി. മോഹൻ ദാസ്, രവികുമാർ തിരുമല എന്നിവർ ഒ.എൻ.വിയുടെ കവിതകളും ഗാനങ്ങളും ആലപിച്ചു. വിമൻസ് ഫോറം ആർട്ട് ആൻഡ് കൾചറൽ ഫോറം ബാംഗ്ലൂർ കോഓഡിനേറ്റർ രമ പിഷാരടി, അനിൽ രോഹിത്, സലീം കുമാർ എന്നിവർ സംസാരിച്ചു. സാഹിത്യ പരിപാടിയുടെ കോഓഡിനേറ്ററും ബംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരനുമായ അനിൽ മിത്രാനന്ദപുരം സ്വന്തം കവിത അവതരിപ്പിച്ചു. റോയ് ജോയ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.