ബ​ന്നാ​ർ​ഘ​ട്ട റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ക്കാ​നു​ള്ള ഉ​ത്ത​ര​വ് നി​ർ​ത്തി​വെ​ച്ചു

ബം​ഗ​ളൂ​രു: മെ​ട്രോ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ല​ക്ക​സാ​ന്ദ്ര ഭൂ​ഗ​ർ​ഭ സ്റ്റേ​ഷ​ന് സ​മീ​പം ബ​ന്നാ​ർ​ഘ​ട്ട റോ​ഡ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ക്കാ​നു​ള്ള ബാം​ഗ്ലൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്റെ (ബി.​എം.​ആ​ർ.​സി.​എ​ൽ) ഉ​ത്ത​ര​വ് ബം​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു.

പി​ങ്ക് ലൈ​നി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ബി.​എം.​ആ​ർ.​സി.​എ​ൽ ഉ​ത്ത​ര​വി​ട്ട​ത്. റോ​ഡ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​വി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബം​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ത്ത​ര​വി​നെ എ​തി​ർ​ത്ത​ത്. റോ​ഡ് അ​ട​ച്ചി​ടാ​ൻ ബി.​എം.​ആ​ർ.​സി.​എ​ൽ ഉ​ത്ത​ര​വി​നൊ​പ്പം ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ അ​നു​മ​തി കൂ​ടി വേ​ണ​മെ​ന്ന് ട്രാ​ഫി​ക് പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം.​എ​ൻ. അ​നുഛേ​ത് പ​റ​ഞ്ഞു.

Tags:    
News Summary - partial closure of Bannerghatta Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.