റെഡ്ഡിയുടെ കാർ മുഖ്യമന്ത്രി സഞ്ചരിച്ച പാതയിൽ

ജനാർദന റെഡ്ഡി എം.എൽ.എയുടെ മൂന്ന് കാറുകൾ പൊലീസ് പിടിച്ചെടുത്തു

ബംഗളൂരു: ഖ​നി രാ​ജാ​വ് ജ​നാ​ർ​ദ​ന റെ​ഡ്ഡി എം.​എ​ൽ.​എ​യു​ടെ മൂ​ന്ന് ആ​ഡം​ബ​ര കാ​റു​ക​ൾ ചൊ​വ്വാ​ഴ്ച ഗം​ഗാ​വ​തി പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ സ​ഞ്ചാ​ര പാ​ത​യി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ർ ക​യ​റ്റി​യ​തി​നാ​ണ് ന​ട​പ​ടി. റോ​ഡി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി​രു​ന്നു പൊ​ലീ​സ്.

റെ​ഡ്ഡി​യു​ടെ കാ​ർ ഡി​വൈ​ഡ​ർ ക​ട​ന്ന് മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച ഭാ​ഗ​ത്തേ​ക്ക് ക​യ​റ്റി. ത​ല​നാ​രി​ഴ​ക്കാ​ണ് കൂ​ട്ടി​യി​ടി ഒ​ഴി​വാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബ​ല്ലാ​രി​യി​ൽ കു​ടും​ബ​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്ന താ​ൻ അ​ര മ​ണി​ക്കൂ​ർ മു​ഖ്യ​മ​ന്ത്രി ക​ട​ന്നു​പോ​വു​ന്ന​തും കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത​തെ​ന്ന് റെ​ഡ്ഡി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യ​ല്ല, ആ​രാ​യാ​ലും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - Police seized three cars of Janardana Reddy MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.