ബംഗളൂരു: മൈസൂരു കൊച്ചുവേളി എക്സ്പ്രസിന്റെ (16315) സമയത്തിൽ മാറ്റം വരുത്തി. ട്രെയിൻ ഇനി പഴയ സമയത്തേക്കാൾ 10 മുതൽ 15 മിനിറ്റ് നേരത്തേ പ്രധാന സ്റ്റേഷനുകളിലെത്തും.
പുതുക്കിയ സമയക്രമം (ബ്രാക്കറ്റിൽ പഴയ സമയം): മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (16315): കെ.എസ്.ആർ ബംഗളൂരു- 4.40 (4.50), കന്റോൺമെന്റ്-4.52 (5.02), കെ.ആർ പുരം-5.05 (5.15), വൈറ്റ്ഫീൽഡ്- 5.15 (5.25), ബംഗാരപ്പേട്ട്- 5.52 (6.05), കുപ്പം- 6.22 (6.36). കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16316): ബംഗാരപ്പേട്ട്- 6.20 (6.23), വൈറ്റ്ഫീൽഡ്- 6.58 (7.04), കെ.ആർ പുരം- 7.10 (7.15), കന്റോൺമെന്റ്- 7.28 (7.44), കെ.എസ്.ആർ ബംഗളൂരു- 8.20 (8.15). ദക്ഷിണ പശ്ചിമ റെയിൽവേക്കു കീഴിലുള്ള പല ട്രെയിനുകളുടെയും സമയത്തിൽ നേരിയ മാറ്റവും മെമു ട്രെയിനുകളുടെ നമ്പറും മാറിയിട്ടുണ്ട്. യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പായി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.