ബംഗളൂരു: വോട്ടുയന്ത്രങ്ങൾ മാറ്റുന്നെന്ന അഭ്യൂഹത്തെ തുടർന്ന് വിജയപുര ബസവനബാഗേവാഡി മണ്ഡലത്തിലെ മസബിനാൽ ഗ്രാമത്തിൽ പോളിങ് ഉദ്യോഗസ്ഥരുടെ വാഹനം ഒരു സംഘം ആക്രമിച്ചു. വോട്ടിങ് മെഷീനുകൾ എറിഞ്ഞുതകർത്തു.
പോളിങ് ഉദ്യോഗസ്ഥന്റെ കാർ അടിച്ചുതകർത്തു. റിസർവായി കരുതിയിരുന്ന ഇ.വി.എം, വിവിപാറ്റ് എന്നിവ വിജയപുരയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. മെഷീനുകൾ മാറ്റുന്നത് ചോദ്യംചെയ്ത ഗ്രാമവാസികൾ ഉദ്യോഗസ്ഥർ നൽകിയ മറുപടിയിൽ തൃപ്തരായില്ല.
വോട്ടെടുപ്പ് നിർത്തിവെച്ചെന്ന് തെറ്റിദ്ധരിച്ച് ആക്രമണം നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും ജീവനക്കാർക്കും മർദനമേറ്റു. ജില്ല കലക്ടറും എസ്.പിയും സംഭവസ്ഥലത്തെത്തി. 23 പേരെ അറസ്റ്റ് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.