ബംഗളൂരു: കുട്ടികൾക്കും വനിതകൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊതുസംവാദം ശനിയാഴ്ച ബംഗളൂരുവിൽ നടക്കും. ‘നമ്മളുണർന്നില്ലെങ്കിൽ’ എന്ന കാമ്പയിനിന്റെ ഭാഗമായി ‘കർണാടക എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലേഷൻ’ ആണ് സംവാദം സംഘടിപ്പിക്കുന്നത്.
ശാന്തി നഗർ ലാങ് ഫോർഡ് റോഡിലെ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ നടക്കുന്ന സംവാദത്തിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. ഇരകളുടെ ലിംഗസ്വത്വവും പ്രായവും ജാതിയും മതവും വർഗവും എങ്ങനെയാണ് നീതിയുടെ വഴിയിൽ പരിഗണിക്കപ്പെടുന്നതെന്ന് ഇരകളുടെ തന്നെ അനുഭവവിവരണവും അതേക്കുറിച്ച വിദഗ്ധരുടെ വിശകലനങ്ങളും സംവാദത്തിന്റെ ഭാഗമായി നടക്കും.
ഡോ. മീനാക്ഷി ബാലി, സ്റ്റാൻലി, ഗീത മേനോൻ, ഗീത, ജ്യോതി ഹിത്നാൽ, ഇഷ്റത്ത് നിസാർ, ഹസീന ഖാൻ, റൂത്ത് മനോരമ, അക്കായ് പത്മശാലി, അനിത ചെറിയ, വൃന്ദ ഗ്രോവർ തുടങ്ങിയവർക്കു പുറമെ മറ്റു സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.