ബംഗളൂരു: വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 70 ഇടങ്ങളിൽ ലോകായുക്ത പൊലീസ് റെയ്ഡ് നടത്തി.
17 കേസുകൾ രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ അഞ്ചിടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾ, അവരുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ബംഗളൂരു, മാണ്ഡ്യ, റായ്ചൂർ, ബിദർ, കലബുറഗി, ചിത്രദുർഗ, ബെള്ളാരി, തുമകുരു, ഉഡുപ്പി, ഹാസൻ, ബെളഗാവി, ദേവനഗരെ, ഹാവേരി ജില്ലകളിലായിരുന്നു നടപടികൾ.
വിവിധയിടങ്ങളിൽനിന്ന് വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.