ബംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒക്ടോബർ ഒന്നു മുതൽ 13 പേർ മരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മഴക്കെടുതിക്കിരയായ മേഖലകളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകി. ഇരകൾക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാനും നിർദേശിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ഡെപ്യൂട്ടി കമീഷണർമാരുമായി വിഡിയോ കോൺഫറൻസിൽ വിലയിരുത്തൽ നടത്തുകയായിരുന്നു അദ്ദേഹം. ഒക്ടോബർ ഒന്നു മുതൽ മഴക്കെടുതിയിൽ 28 കന്നുകാലികൾ ചത്തു. 3,309 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 6279 ഹെക്ടർ കൃഷി നശിച്ചു. വിവിധ ജില്ലകളിലായി അഞ്ചു റിലീഫ് ക്യാമ്പുകൾ തുറന്നതായും 1330 പേരെ മാറ്റിപ്പാർപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.