ബംഗളൂരു: കർണാടകയിലെ പല ജില്ലകളിലും അടുത്ത ഒരാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ബാഗൽകോട്ട്, ബെൽഗാം, ബിദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപൂർ, യാദ്ഗിരി, ബെല്ലാരി, ബംഗളൂരു റൂറൽ, ബംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ഷിമോഗ, തുംകൂർ, വിജയനഗർ എന്നിവിടങ്ങളിൽ മഴ ലഭിക്കും.
ഭാൽക്കി, കമ്മാരടി, ഗെറുസോപ്പ, ബലെഹോന്നൂർ, ഗൗരിബിദനൂർ, ബിദർ, ശൃംഗേരി, ഹൊന്നാളി, ധർമസ്ഥല, ഹുമാനാബാദ്, ഹോസ്കോട്ട്, ജയ്പുര, എൻ.ആർ പുര, ചന്നഗിരി, ത്യാഗർത്തി, സിദ്ധാപൂർ, കാർക്കള, കലഘടഗി, അത്താണി, നരഗുണ്ട, കമലപുര, ഇറ്റ്ജുരി എന്നിവിടങ്ങളിൽ മഴ പെയ്തു. കലസ, മുടിഗെരെ, ഭദ്രാവതി, കുശാലനഗർ, തരികെരെ ചാമരാജനഗറിൽ കൂടിയ താപനില 34.5 ഡിഗ്രി സെൽഷ്യസും ഷിരാലിയിൽ കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.