മ​ഴ: അ​മി​ത്ഷാ​യു​ടെ ദേ​വ​ന​ഹ​ള്ളി​യി​ലെ റോ​ഡ് ഷോ ​ റ​ദ്ദാ​ക്കി

ബം​ഗ​ളൂ​രു: വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് ബി.​ജെ.​പി ദേ​വ​ന​ഹ​ള്ളി​യി​ലെ വി​ജ​യ​പു​ര​യി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ് ഷോ ​റ​ദ്ദാ​ക്കി. കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​മി​ത് ഷാ ​ദേ​വ​ന​ഹ​ള്ളി​യി​ലെ റാ​ലി​ക്കു​ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ഴ​യെ തു​ട​ർ​ന്ന് പ​രി​പാ​ടി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്റെ കെ.​എ​ച്ച്. മു​നി​യ​പ്പ​ക്കെ​തി​രെ മു​നി​ഷാ​മ​പ്പ​യെ​യാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് നേ​രെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ലേ​ക്ക് തി​രി​ച്ച അ​മി​ത് ഷാ ​ക​ർ​ണാ​ട​ക​യി​ലെ നേ​താ​ക്ക​ളു​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. ജ​ഗ​ദീ​ഷ് ഷെ​ട്ടാ​റും ല​ക്ഷ്മ​ൺ സ​വാ​ദി​യും ബി.​ജെ.​പി വി​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​ക്കേ​റ്റ തി​രി​ച്ച​ടി പ്ര​തി​രോ​ധി​ക്കാ​ൻ ത​​ന്ത്ര​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.

Tags:    
News Summary - Rain: Amit Shah's Devanahalli road show canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.