ബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ മറ്റിടങ്ങളിലും വരുംദിവസങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂൺ 17വരെ തുടർച്ചയായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില കുറഞ്ഞത് 21ഡിഗ്രിയും കൂടിയത് 30 ഡിഗ്രി സെൽഷ്യസുമായിരിക്കും.
മിന്നലിന്റെ അകമ്പടിയിലായിരിക്കും മഴ ലഭിക്കുക. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തരകന്നട, ബെളഗാവി, ബിദർ, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.