ബംഗളൂരു: റമദാൻ സംഗമം 23 ഏപ്രിൽ ഒന്നിന് പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കും. ഉച്ചക്ക് 12.45 മുതൽ രാത്രി എട്ടുവരെയാണ് പരിപാടി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി സംഗമം ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. 'വിശ്വാസി, കുടുംബം, സമൂഹം’ എന്ന കാമ്പയിൻ പ്രമേയത്തിൽ സിറ്റിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന ചർച്ചാസംഗമങ്ങൾക്ക് പരിസമാപ്തിയായാണ് സംഗമം അരങ്ങേറുക.
ബംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താർ കൂട്ടായ്മയാണിത്. 2000 മുതൽ മുടങ്ങാതെ നടക്കുന്ന സംഗമത്തിന്റെ 24ാമത് പരിപാടിയാണ് ഇത്തവണത്തേത്. മൂവായിരത്തിലധികം പേർ പങ്കെടുക്കും. യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേക പരിപാടിയുമുണ്ടാകും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കും. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് റമീസ്. ഇ. കെ, സുലൈമാൻ മേൽപത്തൂർ, സി.ടി. സുബൈർ, ഡോ.വി.എം. സാഫിർ, ആയിഷ ഹബീബ്, ഷബീർ മുഹ്സിൻ, ഡോ. ഷംസു ഫിർസാദ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.