ബംഗളൂരു: നാഗർഹോള വനത്തിൽ അന്തരസന്തേ റേഞ്ചിൽ തരക ഡാമിന്റെ കരയിൽ അപൂർവയിനം വെള്ളമാനിനെ കണ്ടെത്തി. സന്ദർശകർക്ക് നയനമനോഹര കാഴ്ചയാവുകയാണ് മാൻ. 30,000 മാനുകളിൽ ഇത്തരത്തിലുള്ള ഒരു വെള്ള മാനിനെ മാത്രമേ സാധാരണ കാണാറുള്ളൂ.
ശരീരവും മുടിയും വെളുത്തും കണ്ണ് ചെമ്പിച്ചുമുള്ളതാണ് ഈ മാൻ. 642 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നാഗർഹോള നിരവധി ഇനം മാനുകളുടെയും മ്ലാവുകളുടെയും ആവാസകേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.