ബംഗളൂരു: കന്നട സൂപ്പർ സ്റ്റാർ ദർശൻ രണ്ടാം പ്രതിയായ രേണുക സ്വാമി വധക്കേസിലെ ഒന്നാംപ്രതി പവിത്ര ഗൗഡയുടെ(33) നീക്കങ്ങൾ ഭീകരമെന്ന് പൊലീസ് റിപ്പോർട്ട്. ദർശന്റെ ആരാധകനായ സ്വാമിയെ ചെരിപ്പൂരി അടിച്ചതു മുതൽ ഗൂഢാലോചനയിലും കൊലയിലുംവരെ പവിത്രയുടെ നേരിട്ടുള്ള പങ്കുണ്ടെന്ന് പൊലീസിന്റെ ഏറ്റവും ഒടുവിലത്തെ റിമാൻഡ് അപേക്ഷ റിപ്പോർട്ടിൽ പറയുന്നു.
മൂന്നാം പ്രതി പുട്ട സ്വാമി എന്ന കെ. പവൻ (29), നാലാം പ്രതി രാഘവേന്ദ്ര (43), അഞ്ചാം പ്രതി നന്ദീഷ (28), ആറാം പ്രതി ജഗദീഷ് എന്ന ജഗ്ഗ (36), ഏഴാം പ്രതി അനുകുമാർ എന്ന അനു (25), പതിനൊന്നാം പ്രതി നാഗരാജു (34), പന്ത്രണ്ടാം പ്രതി ലക്ഷ്മണ (29), പതിമൂന്നാം പ്രതി ദീപിക് (26), പതിനാറാം പ്രതി കേശവമൂർത്തി (40) എന്നിവർ കൊലപാതകത്തിൽ നേരിട്ടുള്ള പങ്കാളികളാണെന്നാണ് റിപ്പോർട്ടിലുള്ളത്. മാരകമായി പരിക്കേൽപിച്ച് മനുഷ്യത്വരഹിതമായാണ് കൊല നടത്തിയത്. പണവും സ്വാധീനവും ഉപയോഗിച്ച് തെളിവുകൾ ഇല്ലാതാക്കാൻ മാത്രമല്ല മറ്റു തെളിവുകളും സാക്ഷികളും സൃഷ്ടിച്ച് കേസിൽനിന്ന് ഊരാനും ശ്രമിച്ചു. ദർശൻ, ഒമ്പതാം പ്രതി ഡി. ധൻരാജ് എന്ന രാജു(27), പത്താം പ്രതി വി. വിനയ് (38), പതിനാലാം പ്രതി പ്രദോഷ് (40) എന്നിവർ കേസ് അന്വേഷണവുമായി വേണ്ട രീതിയിൽ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.