രേ​ണു​ക സ്വാ​മി​ കൊ​ല​ക്കേസ്; രാം​മോ​ഹ​ൻ രാ​ജു​വി​ന് വീ​ണ്ടും നോ​ട്ടീ​സ്

ബം​ഗ​ളൂ​രു: കൊ​ല​ക്കേ​സ്‌ ഒ​തു​ക്കാ​ൻ ന​ട​ൻ ദ​ർ​ശ​ൻ ചെ​ല​വി​ട്ട 40 ല​ക്ഷം രൂ​പ അദ്ദേഹത്തിന് ന​ൽ​കി​യെ​ന്ന് ക​രു​തു​ന്ന ബി.​ബി.​എം.​പി മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​എ​സ് രാം​മോ​ഹ​ൻ രാ​ജു​വി​ന് പൊ​ലീ​സ് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു.

രാം​മോ​ഹ​ൻ ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണി​ത്.ആ​രാ​ധ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ദ​ർ​ശ​ൻ വി​വി​ധ​യാ​ളു​ക​ൾ​ക്ക് കൈ​മാ​റി​യ 40 ല​ക്ഷം രൂ​പ രാം​മോ​ഹ​നാ​ണ് ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സി​ന് മൊ​ഴി ല​ഭി​ച്ചി​രു​ന്നു.

ഇ​തി​നു​പു​റ​മെ 37.4 ല​ക്ഷം രൂ​പ ദ​ർ​ശ​ന്റെ വീ​ട്ടി​ൽ നി​ന്നും, മൂ​ന്ന് ല​ക്ഷം രൂ​പ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ൽ നി​ന്നും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ എ​ട്ടി​ന് ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി​യും ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ര​നു​മാ​യ രേ​ണു​ക സ്വാ​മി​യെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്നാ​ണ് കേ​സ്.

Tags:    
News Summary - Renuka Swamy murder case; Notice again to Rammohan Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.