സമസ്ത പൊതു പരീക്ഷ: മികച്ച ജയം നേടിയവരെ ആദരിച്ചു

ബംഗളൂരു: സമസ്ത കേരള പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൽ മദ്റസത്തുൽ ബദരിയ്യയിലെ 21 വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. 21 വിദ്യാർഥികളിൽ നിന്ന് ഒമ്പത് ടോപ് പ്ലസും മൂന്ന് ഡിസ്റ്റിങ്ഷനും ആറ് ഫസ്റ്റ് ക്ലാസും നേടി. മാരിബ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി വി.കെ. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച. ഡോ. ജാഫർ ഐ.എ.എസ് അനുമോദന ഭാഷണവും മഹല്ല് ഖത്തീബ് ഷൗക്കത്തലി വെള്ളമുണ്ട ബദർ അനുസ്മരണ പ്രഭാഷണവും നടത്തി.

മാരിബ് ട്രഷറർ കെ.എച്ച്. ഫാറൂഖ്, അലി മാസ്, റിയാസ് ക്വാളിറ്റി, മഹ്മൂദ് വി.കെ., ഫിറോസ് മാഹാബസാർ, അബ്ദുൾ സമദ് വാഫി, ഫൈസൽ തലശ്ശേരി എന്നിവർ സംസാരിച്ചു. അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള സമ്മാന വിതരണവും നടന്നു.

Tags:    
News Summary - samastha exam toppers honoured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.